കാലത്തിനൊപ്പം - തത്ത്വചിന്തകവിതകള്‍

കാലത്തിനൊപ്പം 

ഓര്‍മ്മകള്‍ക്ക് പ്രായമേറുന്നു
ദിക്കറിയാതെ...ലക്ഷ്യമറിയാതെ...
അവ, പലതും തിരിച്ചറിയാനാവാത്തവിധം
നെറ്റിചുളിക്കുന്നു.
മുന്നിലും പിന്നിലും
ഇരുളടഞ്ഞ വഴികള്‍
യാത്ര എങ്ങോട്ട്?
മുന്നോട്ടോ ? പിന്നോട്ടോ ?
മുന്നില്‍ കടിച്ചു കീറാന്‍ വെമ്പുന്ന പിശാചുക്കള്‍
പിന്നില്‍ ചവിട്ടിയരയ്ക്കപ്പെട്ടവന്‍റെ ആര്‍ത്തനാദങ്ങള്‍.
യാത്ര തുടര്‍ന്നേ പറ്റൂ...
ഇല്ലെങ്കില്‍ ശിക്ഷ വേറേ അനുഭവിക്കണം
മുന്നില്‍ അധീശത്വം...പിന്നില്‍ വിധേയത്വം
അധീശത്വം....അസ്സഹനീയം
വിധേയത്വം അതിനേക്കാള്‍ ഭയാനകം
വയ്യ, ഒരേയൊരു വഴി...ഒരൊറ്റ വഴി
നടുവില്‍ തീര്‍ക്കുക അഗ്നികുണ്ഡം
ദഹിച്ച് ദഹിച്ച് ഭസ്മമാവുക.
മരണത്തിനു മുന്നിലും തലയുയര്‍ത്താം
നട്ടെല്ലുള്ളവന് മാത്രം


up
0
dowm

രചിച്ചത്:സിറോഷ് കെ.പി.
തീയതി:04-04-2018 11:03:00 AM
Added by :Sirosh K.P.
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :