നിന്റേതു മാത്രമായി
അടുത്ത ജന്മത്തിലെങ്കിലും നിന്റെ പെണ്ണായി ജനിക്കണം..
നിന്റെ ഹൃദയത്തിൽ തല ചായച്ചുറങ്ങണം..
നിൻ മുഖം കണി കണ്ടുണരണം..
നിലാവെളിച്ചത്തിലെന്നുമേ നിന്നിലലിഞ്ഞു ചേരണം..
ഒരു വണ്ടായി വന്നു നിന്റെ മധു നുകരണം..
നിന്റെ അധരങ്ങൾ മതി വരുവോളം രുചിക്കണം..
കാണാൻ ബാക്കി വെച്ച സ്വപ്നങ്ങളെല്ലാം ഒരുമിച്ചിരുന്നു കാണണം..
പോകാൻ കൊതിച്ചയിടങ്ങളിലേക്കെല്ലാം ഒരുമിച്ചു യാത്ര തിരിക്കണം..
പറയാൻ ബാക്കി വെച്ച പ്രണയം കണ്ണുകളിൽ നോക്കി പറയണം.
നമ്മെ വേർപെടുത്തിയ വിധിയെ നോക്കി നമുക്കുമൊന്നു പരിഹസിക്കണം..
മരണത്തിനു പോലും വിട്ടു കൊടുക്കാതെ
പരസ്പരം കെട്ടിപ്പുണരണം
അടുത്ത ജന്മത്തിലെങ്കിലും നിന്റെ പെണ്ണായി ജനിക്കണം..
Not connected : |