** നിനക്കായ് **
പാതിയടഞ്ഞ നിന്റെ മിഴികള്‍
എന്നോട് മന്ത്രിച്ചത്
ഇന്നലെകളുടെ നഷ്ട സംഗീതത്തെ കുറിച്ചായിരുന്നു
പൂവും,കാറ്റും ,നിലാവും ,കിനാവും
ഏകാതാളമായപ്പോള്‍
നിശബ്ദതയുടെ ഇടയിലെപ്പോഴോ
അറിയാതെ നിന്നെ ഞാനറിഞ്ഞു
പറയാതെ പലതും പറഞ്ഞു
ഒരേ സ്വപ്നം ഒരുമിച്ചു കണ്ടു
നിശബ്ദ സംഗീതത്തില്‍ ഒരുമിച്ചലിഞ്ഞു
ജീവിത യാത്രയില്‍
കാത്തു സുക്ഷിക്കുന്നു ഞാന്‍
നീ എന്നില്‍ നിറച്ച നിറങ്ങളും ,മോഹങ്ങളും
പിന്നെ ബാക്കിയായ നമ്മുടെ സ്വപ്നങ്ങളും !
Not connected : |