ഒട്ടകപ്പക്ഷി  - ഇതരഎഴുത്തുകള്‍

ഒട്ടകപ്പക്ഷി  

ദില്ലിയില്‍ പൂവിട്ട പാപവൃക്ഷം സൂര്യ -
നെല്ലിയില്‍ കണ്ടു നാം പണ്ടേ .
ശാരിയായ് സൗമ്യയായ് പേരറിയാത്തോരായ്‌
ഒരുപാടുപേരുണ്ടിരകളായി
കഥ പിന്നെയും തുടര്‍ക്കഥയായി നീണ്ടുനീ -
ണ്ടിതുവരെയെത്തിനില്‍ക്കുന്നു
അറിവേതുമറിയാത്തോരധമജന്മങ്ങളി -
ന്നറിവിന്നു മുറിവ് നല്‍കുമ്പോള്‍
ശബ്ദമായ്‌ ശക്തിയായ് സഹനാഹവംതീര്‍ത്തു
നന്മതന്‍ ഉറവവറ്റാത്തോര്‍
മാമരംകോച്ചുംതണുപ്പിനെക്കൂസാതെ
സമരത്തിനൊത്തുചേരുമ്പോള്‍
ആര്‍ത്തിയോടന്തിയില്‍ ചാനല്‍ച്ചവറുകള്‍
കൊത്തിച്ചികയുന്നു നമ്മള്‍
ഒട്ടകപ്പക്ഷിപോല്‍സ്വാര്‍ഥതതന്‍മണല്‍ -
ത്തിട്ടയില്‍ ശിരസ്സ്‌ പൂഴ്ത്തുന്നു !


up
0
dowm

രചിച്ചത്:v t sadanandan
തീയതി:02-01-2013 12:46:37 AM
Added by :vtsadanandan
വീക്ഷണം:131
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :