മൌനമായി തീര്‍ന്ന പ്രണയം
എന്‍ ഉദ്യാനത്തില്‍ പൂക്കളില്ല
എന്‍ ഉദ്യാനത്തില്‍ ശലഭങ്ങളില്ല
നിറമില്ല പൂവില്ല ശലഭങ്ങളില്ല
നിറമില്ലതൊരാ ജീവിതത്തില്‍ എന്നോ
കുളിര്മഴയായി ഒരു പ്രണയം പെയ്തിറങ്ങി
ആരെന്നറിയില്ല പെരെന്തറിയില്ല
ഉരെതറിയില്ല എന്നാലോന്നറിയാം
അവനനെന്നെ പ്രണയിക്കുന്നു
അന്ജെനമില്ലാത്ത മിഴികളെ നോക്കി
കാത്തു നിന്നവനാവഴിത്താരയില്‍
വര്‍ഷങ്ങലേറെ ആയി അവനു
എന്നോടുള്ള ഇഷ്ട്ടത്തെ മൂടി വക്കാന്‍ തുടങ്ങിയിട്ട്
എന്നാലിന്നുവരെ ഒരു വാക്ക് പോലും ഉണര്തിച്ചിട്ടില്ല
മൌനമായ വീഥിയില്‍ മൌനമായി നടന്നകന്നു
ഒരിക്കലുമായിഷ്ടത്തെ തന്നോട
പറയരുതെന്ന് പ്രാര്‍ത്ഥിച്ചിരുന്നു ഞാന്‍
കാരണമെന്തെന്നാല്‍ ഇഷ്ടമല്ലെന്നു
നുണപറയാന്‍ ആവില്ല എനിക്ക്
തന്റെ പ്രാണന്റെ പ്രാണനായ് കണ്ട്
സ്നേഹിച്ചവരുടെ സ്വപ്നങ്ങള്‍
ചവിട്ടിമെതിക്കില്ല ഒരുനാളും
തനിക്കുമുളളപോല്‍ മാതാപിതാക്കള്‍
അവനുമുണ്ടെന്നു ഓര്‍ത്തുപോയി
സംഗീതമാണവന്‍ സംഗീതമാണശ്വാസം
അവിടേക്ക് ഒരു കരിനിഴലായി
ചെല്ലാന്‍ ആഗ്രഹിക്കുന്നില്ല ഞാന്‍
വെറുക്കില്ല ഒരിക്കലും
ശപിക്കില്ല ഒരിക്കലും
എനിക്കു കിട്ടാത്ത ഭാഗ്യം
മറ്റൊരു കുട്ടിക്ക് കിട്ടിയതോര്‍ത്തു
സന്തോഷിക്കുമെന്നു മെന്നും
വിധിയെ ഓര്‍ത്തു വിലപിക്കില്ല ഞാന്‍
വിധിയെല്ലാം നിശ്ചയിക്കുനത്
നാം തന്നെയാണ്
മാതാപിതാക്കളുടെ സ്നേഹത്തിനു
മുന്നില്‍ ഇന്നലെ കണ്ട സ്നേഹം ഒന്നുമല്ല
എന്നാലും ഒന്ന് പറഞ്ഞോട്ടെ
വെറുക്കില്ല ഞാന്‍ ശപിക്കില്ല ഞാന്‍
Not connected : |