പാവക്കൂത്ത്
തലയാണെ മുതലാളി !
മുതലെല്ലാം നിനക്കാണെ !
ചുമടെല്ലാം എനിക്കാണെ
കരയാനും കഴിയില്ലേ -ഇത്
കഴുതജന്മത്തിന്‍ വിധിയാണെ
കുരുക്കുകള്‍ മുറുകുന്നെ
പരുക്കുകള്‍ പെരുകുന്നേ
പിറവിതന്‍ ബലിക്കായി
എരക്കുന്നെ പാപങ്ങള്‍
വിയര്‍പ്പുകള്‍ വിരിയില്ല
വിരിഞ്ഞാലും മുളക്കില്ല
മുളക്കാത്ത മുളക്കു ഞാന്‍
തളിക്കുന്നു കണ്ണീര്‌കണം
പഴാണീ പടുജന്മം
തീറായി കൊടുത്തല്ലോ
തീറ്റുവാന്‍ കിടാങ്ങളെ
നീറ്റണം എന്‍ ഹൃദ്രക്തം
കാണണം എന്നെപ്പോലെ
കാണം വിറ്റോണം കൊള്ളും
നാണമില്ലാത്തവര്‍ ചുറ്റും
നിങ്ങള്‍ക്കു കളിപ്പിക്കാന്‍
ആടുന്ന പാവകള്‍
ജനീഷ് പി
Not connected : |