തീപ്പെറ്റമക്കള്‍ - തത്ത്വചിന്തകവിതകള്‍

തീപ്പെറ്റമക്കള്‍ 

എന്റെ ചിന്തകള്‍ക്ക് കടിഞ്ഞാണ്‍ ഇട്ടവരോടു
എനിക്കു പറയുന്നുള്ളതു നിങ്ങള്‍ കേള്‍ക്കാതിരിക്കരുത്
ഇന്നു ഞാനൊന്നു നടക്കാനിറങ്ങട്ടെ തീപ്പെറ്റ മക്കള്‍കൊപ്പം
എന്റെ മുഷ്ടി ഞാനൊന്നു ഉയര്‍ത്തട്ടെ തീപ്പെറ്റ മകള്‍കൊപ്പം
അനുപഥം ആയിരം മുഷ്ടികള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും
തീക്കാറ്റാകും ഈ തീപ്പെറ്റ മക്കള്‍
നിങ്ങള്‍ പണിത മണിമാളികകള്‍ ഞങ്ങള്‍ ഇന്നു തച്ചുടക്കും
വര്‍ഗ്ഗ വര്‍ണ്ണ മഹിമകള്‍ക്ക് ഞങ്ങള്‍ ഇന്നു തീവക്കും
ചെത്തികൂര്‍പ്പിച്ച വാരികുന്തങ്ങള്‍ തീക്കാറ്റാകും
ചോര പുരണ്ട വാരികുന്തങ്ങള്‍ കണ്ടു ഭയകണ്ടുമ്മ
ഇന്നലെ എന്റെ പൈതലിനെ കൊന്നവരുടെ ചോരയാണത്
ഇന്നലെ എന്റെ മാതാവിന്റെ മാറുപ്പിളര്‍ത്തിയവരുടെ ചോരയാണത്
ചോരപുരണ്ട വാരികുന്തങ്ങള്‍ ഇനിയുമുയരും
തീപ്പെറ്റ മകള്‍ ഇനിയും തീക്കറ്റാകും
കോട്ടകുത്തകള്‍ക്ക് ലോഹകവാടം പണിതോളിന്‍
ഭരണ സൌദങ്ങള്‍ക്ക് കാവലേര്‍പ്പെടുത്തികോളിന്‍
വാരികുന്തങ്ങളേന്തി മുഷ്ടിച്ചുരുട്ടി തീപ്പെറ്റമക്കള്‍ വരുന്നു തീപ്പെറ്റമക്കള്‍


up
0
dowm

രചിച്ചത്:sakeer puthan
തീയതി:02-02-2013 12:02:04 AM
Added by :sakeer puthan
വീക്ഷണം:149
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :