പടം പൊഴിയും വരെ
ചിറകുകള്‍ ചിരിക്കുമ്പോള്‍
വിരഹത്തിന്‍ താപം മറക്കുന്നുവോ നീ
വിധിയുടെ വിഹായസ്സില്‍ പറന്നുയരാന്‍
പഠിപ്പിച്ച ജീവിതസമരമുഖം നിന്‍ മുന്നില്‍
തുറക്കുന്നു പുതിയ വിഹാരരംഗം
മുറിച്ചെറിഞ്ഞാലും ജീവിതം
മുറികൂടിവീണ്ടും ഉയിര്‍കും
ജീവന്‍റെ തുടിപ്പില്‍ ചില്ലകള്‍ വിടര്‍ത്തും
മോഹത്തിന്‍ ചെറുപുഷ്പങ്ങള്‍
തേന്‍കനി പടര്‍ത്തി നിന്നാടും
മനസു ചുട്ടെടുത്ത ഉലയില്‍ ചിന്തതന്‍
ചിതയിലെരിയാത്ത മുറിപ്പാടുകളില്‍
പുതിയ നഖക്ഷതമേറ്റു ചിതറിയ വൈകൃതങ്ങളില്‍
വെറുതെ നോക്കി കരയാന്‍
വികലത കല്പിച്ച നിയമാക്ഷരങ്ങളില്‍
പുഴുക്കുത്തു വീഴുമ്പോള്‍
വിശ്രമം എന്തെന്നറിയാതെ ഇനിയും തുഴയാം
ഈ ജീവിതനൗക വന്‍തിരയില്‍ തകരും വരെ
Not connected : |