ടൈം ഔട്ട്‌  - തത്ത്വചിന്തകവിതകള്‍

ടൈം ഔട്ട്‌  


പറയാന്‍ നേരമുണ്ട് കേള്‍ക്കാന്‍ നേരമില്ല
എന്റതല്ലാതെ മറ്റാന്നുമില്ല ..
ചിരിക്കാന്‍ നേരമുണ്ട് കരയാന്‍ നേരമില്ല
രസികന്‍ ലോകര്‍ക്ക് മുഖ്യന്‍..
ചന്തക്കു നേരമുണ്ട് ചിന്തക്കു നേരമില്ല
ദുരഭിമാനം കമ്പോളത്തിന്റെ കാളകൊമ്പ്..
കേട്ടറിവിനു നേരമുണ്ട് തിരിച്ചറിവിന് നേരമില്ല
അന്യന്‍ അവനാന്റെ ശത്രു ..
സല്‍ക്കരിക്കാന്‍ നേരമുണ്ട് സഹായിക്കാന്‍ നേരമില്ല
പ്രത്യുപകാരം ദരിദ്രരില്‍ പറഞ്ഞിട്ടില്ല..
ദുഖിക്കാന്‍ നേരമുണ്ട് ഇനി മരിക്കാന്‍ നേരമില്ല
കലമുടയുന്നതിനു മുന്പ് ദാഹമകറ്റുക...
അറിയുക,
.
"നേരം നിന്നെ കാത്തുനില്‍ക്കില്ല "


up
0
dowm

രചിച്ചത്: Mohammed Rafeeue . K.P
തീയതി:24-02-2013 01:57:49 PM
Added by :Mohammed Rafeeue . K.P
വീക്ഷണം:242
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :