വാര്‍ത്തകള്‍ വാദിക്കുന്നത് ..... - തത്ത്വചിന്തകവിതകള്‍

വാര്‍ത്തകള്‍ വാദിക്കുന്നത് ..... 

മരണദൂതനെഓര്‍മ്മിപ്പിക്കുന്ന
കറുത്തകോട്ടിനുള്ളില്‍
വാര്‍ത്താപാരായണന്‍ ...
ഇരയുടെദൃശ്യംഅസ്പഷ്ടമാക്കുന്ന
വെളുത്ത നിഴലിനോപ്പം
ഛായാഗ്രാഹകന്‍...
തിരശ്ശീല സുസജ്ജം.
സൗമ്യമായ്‌ തുടക്കം ...
പിന്നെ ...ചോദ്യശരങ്ങള്‍ ...
മറുപടിക്കുമേല്‍മഞ്ഞമനസ്സിന്റ്റെ
താണ്ഡവം...
പ്രാണവായു തിരഞ്ഞ്
ഇരയുടെദേഹവുംദേഹിയും
പിടഞ്ഞുപിടഞ്ഞുവീഴവേ
ക്രൂരമായആനന്ദം
ശബ്ദവീചിയായി ...
"ഇടവേളയ്ക്കുശേഷംതുടരും !"


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:05-03-2013 12:11:14 AM
Added by :vtsadanandan
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :