' എന്നെ സ്നേഹിച്ചവര്‍ക്കായ് ' - തത്ത്വചിന്തകവിതകള്‍

' എന്നെ സ്നേഹിച്ചവര്‍ക്കായ് ' 

ഒരു മുഴം ചണകയറില്‍ തീര്‍ക്കാനായിരുന്നു മോഹം-
വേണ്ട ചണമായാലും വേദനിച്ചാലോ?
തീവണ്ടിപ്പാളത്തില്‍ തലയുടക്കാം,
പക്ഷേ-അടുത്തുവരുന്ന ഹുങ്കാരവം-
ഹോ ഭയാനകം.
എലി വിഷത്തിലേക്കായ് അടുത്ത ചിന്ത-
ഉള്ളുരുകിക്കരിയുന്നതോര്‍ക്കാനേ വയ്യ.
പുഴപ്പാലത്തിനു മുകളില്‍നിന്നു കുതിച്ചാലോ?
തണ്ണീര്‍ കുടിച്ചുവീര്‍ത്ത മേനി--ഓര്‍ക്കാനേ വയ്യ .
അവള്‍ക്കു വേണ്ടി മരിക്കാന്‍
ഒരു മാര്‍ഗവുമില്ലേ ഉലകില്‍.
'ആര്‍ക്കുവേണ്ടി' -- അവള്‍ക്കുവേണ്ടി,
അവള്‍ക്കുവേണ്ടി മരിക്കാനോ ഞാന്‍
അവള്‍ക്കുവേണ്ടി തീര്‍ത്ത എന്‍റെ-
കയ്യിലെ സമ്പാദ്യത്തിന്റൊടുക്കത്തില്‍,
എന്നില്നിന്നടര്‍ന്നുമാറിയാതാണവ ള്‍.
അവള്‍ക്കു വേണ്ടി മരിക്കണോ ഞാന്‍
ഇല്ല,
മരിക്കാനെനിക്ക് മനസ്സില്ല
മരിക്കില്ല ഞാന്‍,എനിക്കുവേണ്ടി കാത്തിരിക്കാന്‍....
ഉണ്ട് എനിക്ക് വേണ്ടി എന്‍റെ......
....അമ്മയുണ്ടഛനു-
ന്ടെനിക്കെല്ലാരുമുണ്ട് ,
ഈശ്വരാ,മറന്നുപോയി ഞാനിക്കാലമാത്രയും-
അറിഞ്ഞോ,അറിയാതയോ
ഇനിയുമെനിക്കു ജീവിക്കണം,എനിക്കായല്ല,
എന്നെ സ്നേഹിച്ചവര്‍ക്കായ്......


up
0
dowm

രചിച്ചത്: D A S
തീയതി:11-03-2013 12:19:54 AM
Added by :shaju david
വീക്ഷണം:272
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :