നാരികൾ
നാരിക നാരികൾ
നാരകത്തറയിലെ നാരികൾ
നാണംകുണുങ്ങുമാ ജീവിത വീഥിയിൽ
നേർത്ത മുള്ളുകളാണത്രയുമാവഴി
ചുടുചോരയോഴുകിയ പാദങ്ങൾകൊണ്ടവൽ
ചടുലതയോടെ മുന്നേറവേ
ചന്ജല ചിത്തയാമവളുടെ പാദങ്ങൾ
ചങ്ങലകൊണ്ടുന്നാം ബന്ധിച്ചീടുന്നു
നാലാളറിയെ മാനവരെല്ലാരും
നാരകത്തറയെ പഴിച്ചീടവേ
നമ്മിലെ കാമാർദ്ര നയനങ്ങളപ്പോഴും
നാരിതൻ നാഭിയിലുഴറീടുന്നു
അറിയില്ല സോദരി നിന്റെയീദുർദശ
അറിവില്ലയെന്നു നാം നടിപ്പതോ ?
അറിവിലുമറിവില്ലാ പൊയ്മുഖമവളുടെ-
അരയിലെ മടുകുത്തുമഴിക്കവേ
അറിവതോ അവനുനീ ആ അമ്മതൻ ദുഃഖ പുത്രി ?
നിർത്തുക നിൻ കേളികൾ സഹ്യപുത്രാ
നിർത്തുക നീ.....അവളരുമയാം സഹ്യപുത്രി
നടിപ്പതോ സത്യത്തിലറിവില്ലയെന്നു നീ
നാവിലൂറുമാ..മാംസരുചിയാൽ..?
രുചിക്കു- നീ രെക്തമാഹൃദയത്തിൽനിന്നും,
രുചിഛീടുക- നീ ജീവിതമെപ്പൊഴും..
രുചിഛീടുക- നീ ജീവിതമെപ്പൊഴും
രമിച്ചീടുക-നീ ജീവിതമെപ്പൊഴും.....വൃഥാ.
Not connected : |