നമ്മള്‍
മുഗ്ദ്ധ ഹാസത്താല്‍ മങ്ങുന്നു
എത്ര നിസ്തുല രത്നവും
സ്നിഗ്ദ്ധ ലാളനം മാറ്റുന്നു
ഹൃത്തില്‍ വിങ്ങുന്ന വേദന
മുഗ്ദ്ധസങ്കല്പ ലോകത്തിലെങ്കിലും
നമ്മള്‍ നമ്മളായ് മാറണം
ഇന്നു ചൂടിയ പൊയ്മുഖം
നാളെയെങ്കിലും മാറണം
ഉള്ളിനുള്ളിലെ വീണയില്‍
എത്ര രാഗങ്ങള്‍ കേഴുന്നു
എങ്കിലും എന്റെ തൂലിക
വാക്കുകിട്ടാതലയുന്നു.
കാലം കാട്ടുന്ന ജാലത്തില്‍
നമ്മളും മുങ്ങിപോകവേ
എത്ര നന്മകള്‍ മാറുന്നു
നെഞ്ചിലെ ചെപ്പിനുള്ളിതില്‍
മോഹങ്ങള്‍ മുന്നില്‍ നില്‍ക്കവേ
നമ്മള്‍ അന്ധരായ് തീരുന്നു
നെന്മണി തിങ്ങും പാടങ്ങള്‍
കാറ്റിലാടുന്ന മാമരം
അരുവികള്‍ തീര്‍ത്ത താളങ്ങള്‍
അവയിലൊഴുകും പൂക്കളും
മാനത്തുകണിയും മക്കളും
അതി ധന്യം എന്റെ ഓര്‍മയും
ചിതലുതിന്നങ്ങു തീര്‍ക്കുന്നു
Not connected : |