അമ്മ  - മലയാളകവിതകള്‍

അമ്മ  

നീറുന്ന മനസിതില്‍
നിഭ്രുതം വീഴുന്ന
നീഹാര ബിന്ദുവാണമ്മ
നെഞ്ചിലെ പാലാഴി
ചുണ്ടിനാല്‍ കടയുമ്പോള്‍
അമൃത് ചുരതുന്നിതമ്മ
എന്നും അമൃത് ചുരത്തുന്നു അമ്മ
എന്നെന്നും ഉറങ്ങുവാന്‍
നിന്മേനി പുണരുമ്പോള്‍
ഭൂമിയെ പുണരുന്നു ഞാന്‍
നിത്യം ഭൂമിയെ പുണരുന്നു ഞാന്‍
ആഴലിനാല്‍ ഉഴലുമ്പോള്‍
അശ്രു ബിന്ദു ഒഴുകുമ്പോള്‍
അരുളുന്നു സാന്ത്വനം അമ്മ
എന്നും അരുളുന്നു സാന്ത്വനം അമ്മ
നിനയാത്ത നേരത്തെത്തി
നിനവിലും കനവിലും
നീറുന്നോരോമ്മാണമ്മ
എന്നും നീറുന്നോരോമ്മാണമ്മ
ഇഹത്തിലും പരത്തിലും
ഇനിയില്ല സാന്ത്വനം
ഇതുപോലെ അരുളുവനാരും
എന്നും ഇതുപോലെ അരുളുവനാരും
ഇനിയെത്ര ജന്മങ്ങള്‍ കാത്തിരിക്കേണം ഞാന്‍
ഇനിയും നിന്‍ മകനായി പിറക്കാന്‍
ഞാന്‍ ഇനിയും നിന്‍ മകനായ്‌ പിറക്കാന്‍



സമര്‍പ്പണം : മക്കളെസ്നേഹിക്കുന്ന എല്ലാ അമ്മമാര്‍ക്കും ഹൃദയപൂര്‍വം


up
1
dowm

രചിച്ചത്:ഹരികുമാര്.എസ്
തീയതി:27-05-2013 02:13:39 PM
Added by :HARIKUMAR.S
വീക്ഷണം:420
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :