ഒരു സയൻസ് വിദ്യാർത്ഥിയുടെ വിലാപങ്ങൾ.... - മലയാളകവിതകള്‍

ഒരു സയൻസ് വിദ്യാർത്ഥിയുടെ വിലാപങ്ങൾ.... 

ഒരു ചില്ല വിട്ടു
മറ്റൊന്നിലേക്കു
പറന്നപ്പോൾ
കൂടെപ്പറന്ന നൊമ്പരങ്ങൾ..

ബോട്ടണി ലാബിൽ
ഓാരോാ പൂവിനേയും
കീറി മുറിച്ചപ്പോൾ
അവിടെ നിറഞ്ഞത്‌
ഒച്ചയില്ലാത്ത ചില
തേങ്ങലുകൾ ആയിരുന്നു...
.....................................
.....................................
ഫിസിക്സ് പഠിക്കാനുള്ള മോഹം
ഒരു പെന്‍ഡുലം ആടി
നിലക്കുന്നതു പോലെയായിരുന്നു..
......................................
......................................
കെമിസ്ട്രി ലാബിലും
ഒരു സുഖം തോന്നിയില്ല..
.....................................
.....................................
അർത്ഥമില്ലാതെ വരച്ചു തീരത
റെക്കോഡുകൾ....
കണക്കില്ലാത്ത
കണക്കു കൂട്ടലുകൾ...
....................................
....................................
ഒടുവില ജീവന്റെ രഹസ്യങ്ങൾ
തിരിച്ചറിയുമ്പോൾ
ഞാൻ പിടഞ്ഞില്ലാതവുകയായിരുന്നു...


up
3
dowm

രചിച്ചത്:FATHIMA ANISA. K
തീയതി:04-06-2013 12:26:37 AM
Added by :FATHIMA ANISA. K
വീക്ഷണം:290
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :