വഴികൾ
പിന്നിട്ട വഴികളില്‍ കണ്‍നട്ടുഞാനിന്നു
പിന്നെയും തിരയുന്നിതെന്റെ രൂപം
പിന്നെയും തിരയുന്നു തൽ സ്വരൂപം
പിന്നിട്ടു വഴികൾ ഞാൻ മുന്നോട്ടു പോകവേ
പിന്നിട്ട വഴികളിന്നെങ്ങകന്നു
മുന്നിടാന്‍ വഴികളെൻ മിഴിയില്‍ വന്നു
പണ്ട് നയിച്ചോരീ വഴികളെല്ലാം
കാലത്തിന്‍ നടനത്തിൽ മാറി മെല്ലെ
വഴികളിന്നജ്ഞാത മേങ്ങകന്നു
വഴികളിന്നജ്ഞാത മേങ്ങകന്നു
ഒരുപാടു വഴികള്‍ പിന്നിട്ടു പോയി ഞാന്‍
വഴികളെന്‍ സ്മൃതികളില്‍ നിന്നകന്നു
വിസ്മൃതിയിലെന്‍ ബാല്യം മറഞ്ഞു പോയി
വിസ്മൃതിയിലെന്‍ സ്വത്വം കളഞ്ഞു പോയി
പൊയ്പോയ വഴികള്‍ക്കു മിഴി നട്ടു
വെറുതെ ഞാനിപ്പോഴും കാത്തിരിപ്പൂ
സ്മൃതികള്‍ തന്‍ മാടം വെറുതെ തോണ്ടി
മൃതമായോരോർമ്മ തൻ അസ്ഥി തേടി
അനുപമമാത്മാവിന്‍ സ്നേഹം തേടി
വെറുതെ ഞാനിപ്പോഴും കാത്തിരിപ്പൂ
ഹൃദയത്തിനുള്ളിലെ ചെറു കൂട്ടിലെന്നുമേ
വിരിയാത്ത മുട്ടകള്‍ക്കടയിരിപ്പൂ
ഓർമ്മ കള്‍ക്കെന്നുമേ ബാല്യമെന്നോതി
ഒരു കൊച്ചു രാപ്പാടി അടയിരിപ്പൂ
ഒരു കൊച്ചു രാപ്പാടി അടയിരിപ്പൂ
Not connected : |