തുമ്പിയും പൈതലും  - തത്ത്വചിന്തകവിതകള്‍

തുമ്പിയും പൈതലും  

പിഞ്ചിളം പൈതലിൻ മനതാരിലൊരുനാളിൽ
സ്വപ്നമായൊരു നല്ല തുമ്പി വന്നു

സ്വർഗകവാടത്തിൻ പാതയൊരുക്കുന്ന
ആനന്ദമാത്മാവിലാടിക്കളിക്കുന്ന
പാൽപല്ല് കാണിച്ചു പുഞ്ചിരി തൂകുന്ന
കള്ളത്തരങ്ങളോ എന്തെന്നറിയാത്ത
പൈതങ്ങൾക്കൊപ്പം പറന്നു തുമ്പി

കുഞ്ഞുമനസ്സിന്റെ ദുഖങ്ങളൊപ്പിയാ
തുമ്പികൾ തമ്പുരു മീട്ടിയെന്നും
എന്നുമാതുമ്പികൾ നല്കിയിരുന്നു ഹാ
സ്വർഗീയ സന്തോഷം പൈതങ്ങൾക്ക്
എന്നുമാ തുമ്പികൾ നല്കിയ വാത്സല്യം
മര്ത്ത്യരാം മാനുഷർ നല്കിയില്ല
ദിവസങ്ങൾകൊണ്ടവർ മാഞ്ഞങ്ങു പോകുന്നു
അതിനൊപ്പം പൈതങ്ങൾക്കാനന്ദവും
വളരുന്നു ദിവസേന പിഞ്ചുപൈതങ്ങൾ
എത്തുന്നു തസ്കരമാനുഷലോകത്തിൽ
പങ്കില മാനസമാര്ജിക്കുവാൻ


up
0
dowm

രചിച്ചത്:ബോബൻ ജോസഫ്‌
തീയതി:22-06-2013 03:33:14 PM
Added by :Boban Joseph
വീക്ഷണം:194
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :