വൃഥാഭാഷണം
വീട്ടുമുറ്റത്തെ
മരകൊമ്പില്‍ കാക്ക കരഞ്ഞു
ഒരാള്‍ വിരുന്നു വരുന്നു ..
ആരോ പറഞ്ഞു
അകലെ വിപ്രവാസത്ത്തിന്റെ വേദനയില്‍
അയാള്‍ കരഞ്ഞു..
അയാള്‍ നിങ്ങളോ ഞാനോ ആകാം
ഇനിയും ജനിക്കാത്ത മറ്റൊരാള്‍ ആകാം
അറിയാത്ത തീരങ്ങളിലേക്ക്
അലമാലകളാല്‍
എടുത്തെറിയപ്പെട്ട മനുഷ്യന്‍.
ഇന്നലെ ചാറ്റിംഗില്‍ മകള്‍ ചോദിക്കുന്നു..
എന്നെ ത്തൊടാനാകാതെ
ആരാണ് വാപ്പയെ കംപ്യൂട്ടറിനുള്ളില്‍
അടച്ചിട്ടിരിക്കുന്നു ..
ഒരു മൂന്നു വയസ്സുകാരിയുടെ
ചെറിയ ചോദ്യം .
എത്രയോ രാപ്പകാലുകളില്‍
എണ്ണമറ്റ വര്‍ഷങ്ങളില്‍
മനുഷ്യന്‍ അവനോട് ചോദിച്ച ചോദ്യം ..
ആരീ മനുഷ്യരെ
അവര്‍പോലും അറിയാത്ത
ചതുരക്കളങ്ങളില്‍
അടച്ചിട്ടിരിപ്പൂ ..
Not connected : |