സംശയങ്ങൾ - മലയാളകവിതകള്‍

സംശയങ്ങൾ 

സംശയങ്ങൾ


മനസ്സിൻ അഗാധമാം അലയില്ലാക്കയങ്ങളിൽ
ഊളയിട്ടങ്ങിങ്ങു പൊന്തുന്നു താഴുന്നു
നൂറായിരം ചോദ്യങ്ങൾ ഉത്തരം കിട്ടാതെ .
അനുഭവങ്ങളാണ് ഗുരുവെന്ന ചൊല്ല്
ചൊന്നതു ആരെന്ന് അറിയില്ല എങ്കിലും
പഴമൊഴി ഇത് പലവുരു കേട്ടതിൽ
പതിരൊട്ടുമില്ലെന്നു പതിയെ പഠിച്ചു ഞാൻ

എനിക്ക് എന്നേക്കുമായി നല്കി ഈ ജീവിതം
എണ്ണുവാൻ ഒക്കാത്ത അനുഭവങ്ങൾ എണ്ണ ത്തിലധികമായ്
സുഖദുഖങ്ങൾ ഇഴ ചേർത്ത് നെയ്ത യവയോരോന്നും
എത്രയോ ഹൃദിസ്ഥിതം പഠി ച്ച പാഠങ്ങൾ എന്നപോൽ
നുണ ഞ്ഞ് അറിഞ്ഞു അവതൻ രുചിഭേദങ്ങൾ എന്നാകിലും
പിഴക്കുന്നതെന്തിനൊ മന:ക്കണക്കുകൾ വീണ്ടും ?
മനം പിടക്കുന്നതെന്തിനോ ഭാവിയോർത്തിടുമ്പോൾ

സ്നേഹമോ ദിവ്യം. നവനീതമെന്നപോൽ മസൃണം
അതു നേടാനുമേകാനും ആകാതെ പല ജന്മങ്ങൾ അപ്പാടെ
വരയറിയാത്ത വിരലുകൊണ്ടെഴുതി അതി വികലമാം
ചിത്രങ്ങൾ എന്നപോൽ വിക്രുതമാക്കുന്നതെന്തിനൊ ഈ വിധി ?

അബല എങ്കിലും ദൈവമേകി മഹനീയമാം
സ്ത്രീത്വം , അവൾക്കത് ശാപമായ് തീർന്നു
ആദിതോട്ടാധുനിക കാലം വരെ,
നരാധമർതൻ കൈയ്യിലെ കളിപ്പന്തായി മാറുവാൻ
മാത്രമെന്തിനായ് ഈശൻ സ്ത്രീയെ ചമച്ചു?

ഉളളിൽ കുരുക്കും കുരുന്നിൻ തുടിപ്പിനെ
ആദ്യമായ് അറിയുന്ന മാത്രയിൽത്തന്നെ ,
നിസ്സംശയം ചെറ്റു സങ്കോ ചമില്ലാതതിന്നു
ബലിദാനമായ് നല്കി തൻ ജീവിതം പോലും !
ഒരു ജന്മമപ്പാടെ തൻ കുഞ്ഞിന്നു മാത്രമായ്
തീറെഴുതി അവളങ്ങിനെ നിസ്വാർതയായി .
എങ്കിലും സതതമീ മാത്രുത്വമിന്നുലകിതിൽ
അവഗണിക്കപ്പെടുന്നതിൻ നിദാനമെന്തൊ ?

ഘടികാരസൂചിയും കടലിലെ ത്തിരകളും
ഒരുനാളും ആർക്കും കാത്തു നിലക്കാത്ത പോൽ
വിടരുന്ന കൊഴിയുന്ന ദിനങ്ങളോടു ഒത്ത്
പൊലിയുന്നു മനുജന്ടെ വിലയേറും ആയുസ്സുമൊപ്പം
ആരെയും കാക്കുവാൻ നില്ക്കാതെ കാല -
ചക്രവും ഉരുളുന്നു സ്ഥിരവേഗത്തിൽ എന്നും
ആസ്വദിച്ചീടുവാൻ ആഗ്രഹിച്ച ഒരുപാട് കാര്യങ്ങൾ
ആർജ്ജിക്കുവാനാകാതോടുങ്ങുന്നതു എന്തെന്ടെ ജന്മവും?

കണ്ടുമുട്ടി ഞാനിതിനകം അനേകം മുഖങ്ങൾ
ഈ ജന്മ വൈതരണി മറികടക്കുന്ന വേളയിൽ
ചിലതോ മറവിതൻ തിരശ്ശീലക്കു പിന്നിലായ്
ചിലതോർമ്മതൻ ഭിത്തിയിൽ മിഴിവിൽ പതിഞ്ഞുപോയ്
തെളിയും മുഖങ്ങളിൽ പരതി ഞാൻ എന്തോ
പൊയ്മുഖങ്ങളുടെ കൂട്ടങ്ങൾ കണ്ടവിടെ ഞാനും
ആത്മാർത്ഥതക്കെന്തർത്ഥ മെന്നറിയാത്തിവർക്ക്
എന്നുള്ളമേകില്ല ഒരാദരവൊരിക്കലും
അല്ലൽ അല്ലാതിവർ ഒന്നുമേയേകിയില്ലെങ്കിലും
അവരിന്നുമെൻ ഓർമ്മയിൽ തങ്ങുന്നതെന്തിനോ ?

ഭൂമിദേവി തൻ ഹൃത്തിലെ വിങ്ങുന്ന ദുഃഖം
ക്ഷമയോടെയേറെ സഹിച്ചവൾ സർവഥാ ,
തിങ്ങുന്ന നോവിനെ കണ്ടറിഞ്ഞിട്ടു , കാറ്റ്
തൻ കൈയ്യാൽ തലോടി ഭൂ ദേവി തൻ മെയ്യിനെ .
അനിലന്റെ സാന്ത്വനം ഏകി ധരക്കു ആശ്വാസമക്ഷ്ണം
നിറയുന്ന മിഴികളിൽ ശോകമൊരു ധാരയായ് ഒഴുകിയത്
മഴയായി പെയ്തുതീർന്നവളുടെ ആധിയും പാതിയായ്
എന്നുള്ളിലെരിയുന്ന കനലിന്ടെ ചൂടിനാൽ
വെന്തുരുകുന്നനുദിനം മമ ആത്മാവുമൊപ്പം
അലിവിൻ കരങ്ങളാൽ മുറി വുള്ളയുള്ളത്തിൽ
അണിയി ച്ചിടാമോ കുളിരുള്ള ചന്ദനം ?
സ്വപ്‌നങ്ങൾ ഒരുപോലെ പങ്കുവെക്കാൻ,
മറയൊട്ടുമില്ലാതെ സംവദിക്കാൻ ,
പിരിയാത്ത നിഴലുപോൽ കൂടെ നില്ക്കാൻ
ഉതകുമൊരു സൗഹൃദം സ്വന്തമായെങ്കിലെന്തെന്നു
എന്തിനോ പലവട്ടമാശി ച്ചു പോകുന്നു ഞാൻ ?

കാഞ്ചന കൂട്ടിലെജമാനന്ടെ ആരോമലായ്
പാലും പഴങ്ങളും ഭുജിച്ചു ജീവിച്ചവൾ
വാനിൻ വിദൂരതയിൽ അങ്ങോളമിങ്ങോളം
പാറി പ്പറ ക്കുവാനു ള്ളതി മോഹവും പേറി
ബന്ധനത്തിന്ടെ പാരവശ്യത്തിലാക്കിളി
തൻ പാരതന്ത്ര്യത്തിനെ ഏറെ പഴിച്ചു കൊണ്ട്
അക്കൂട്ടിനുള്ളിൽ പിടയുന്ന പോലെ
ഏകാന്ത ലോകത്തിൽ ഉൾ പ്പെട്ടൊരെൻ ജന്മവും
കൊതിച്ചു രുചിക്കുവാൻ സ്വാതന്ത്ര്യ മാധുര്യ-
അളവിൽ കവിഞ്ഞല്ലാത്ത മാത്രയിൽ
ബന്ധങ്ങളെപ്പൊഴും ബന്ധനം മാത്രമാണെന്ന്
അറിഞ്ഞിട്ടുമാക്കുരുക്കിൽ നിന്നൂരുവാൻ
പറ്റാതെയാകുമ്പോൾ താന്തമെൻ മാനസം
പിടികൊടുക്കാതതിൽ നിന്നകന്നീടുവാൻ
എന്തിനോ എന്നോട് കല്പ്പിച്ചി ടുന്നു വൃഥാ .....

ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങളൊരുപാട്
അവശേഷിച്ചു വീണ്ടും അപഗ്ര ഥി ക്കുവാനൊക്കാതെ
അവസാനമില്ലാ കടംകഥ കളെന്നപോൽ .........
........................................................................


up
0
dowm

രചിച്ചത്:മല്ലിക
തീയതി:09-07-2013 07:45:10 PM
Added by :malllikakv
വീക്ഷണം:233
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :