അറിവുകളും പൊരുളുകളും - തത്ത്വചിന്തകവിതകള്‍

അറിവുകളും പൊരുളുകളും 

ഒരു വേള വണ്ടുകളെല്ലാം
ചത്തൊടുങ്ങിയാല്‍
സൗന്ദര്യ വര്‍ദ്ധക വസ്തുക്കളെല്ലാം
തീര്‍ത്ഥാടനത്തിനു പോകും .
വരാത്ത വണ്ടുകള്‍ക്കു വേണ്ടി
സൗരഭ്യം പൊഴിച്ചു നില്‍ക്കാന്‍ മാത്രം
വിഡ്ഢികളാണോ പൂക്കള്‍!
**************************************
പരിണാമത്തെ കൊന്നു ജീവിപ്പിക്കുന്ന
'സ്റ്റീഫെന്‍ ജെയ് ഗൌള്‍ഡ്‌ '.
'കണ്ടെത്താ കണ്ണി 'തേടി ചന്തക്കു പോകുന്നു
റിച്ചാര്ഡ് ഡോക്കിന്‍സ് !
കണ്ണ് കൊണ്ട് കേള്ക്കുകയും
കാതു കൊണ്ട് കാണുകയും
ചെയ്യുന്നത് മറ്റൊരു ഉല്പരിവര്‍ത്തനം .
ഇങ്ങനെ തിരുത്താം :
'കണ്ണുണ്ടായാല്‍ പോര കേള്ക്കണം
കാതുണ്ടായാല്‍ പോര കാണണം '
*************************************
ആമ ഒരിക്കല്‍ ചക്കയിട്ടപ്പോള്‍
മുയലിനെ കിട്ടി
എന്ന് വെച്ച്
ഓട്ടമൽസരത്തില്‍ വിജയിച്ച
'കേവല യാദൃശ്ചികത '
ഒരവകാശമാക്കാമോ ?
***********************************
പവിഴത്തൂലിക പൂന്തേനില്‍ മുക്കി
പനിനീര്‍ദളങ്ങളിലെഴുതിയ പ്രണയം
മരണത്തിന്റെ നിഴലായി മാറുന്നു ..
മരണത്തിന്റെ മരണം പ്രണയത്തിന്റെ ജനനം !
മരണത്തിന്റെ ജനനം പ്രണയത്തിന്റെ മരണം !
************************************
കാലം
ഒരു പോക്രിച്ചെക്കനാണ് !
ചിലരെ കൊഞ്ഞനം കാട്ടി
ചിലരെ നോക്കി കണ്ണുരുട്ടി ...
കാലം
പ്രണയ പാരവശ്യത്തോടെ
പുല്‍കുന്ന ഒരു കാമുകിയാണ് ..
കാലം
ചിലപ്പോള്‍ രാഷ്ട്രീയക്കാരെപ്പോലെ
ചിലര്ക്കൊക്കെ തണല്‍വിരിക്കും ..
അവിഹിതമായി പലതും കൊടുക്കും ...
************************************
സ്നേഹം ഒരു അണുബാധയാണ് ..
പെട്ടെന്ന് പെരുകിപ്പെരുക്കും ..
അതിനെ ചെറുക്കാനുള്ള
അണുനാശിനിയാണത്രേ വെറുപ്പ്‌ ..!


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:18-07-2013 05:08:54 PM
Added by :Abdul shukkoor.k.t
വീക്ഷണം:178
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :