പ്രണയവും മരണവും
ഹൃത്തിൻ അഗാതമാം താഴ്വരയിൽ
നട്ടു നനച്ചോരാ സ്വപ്നങ്ങളെ,
പ്രാണനിൽ നിന്നും പിഴുതു മാറ്റി
പിരിയുന്ന നേരമിലാത്മാവുകൾ
ചൊരിയുന്ന കണ്ണുനീർ തുള്ളികളാൽ
അറിയുന്നു പ്രണയം പ്രണയമെന്നു
ജീവിന്റെ കേദാര ഭൂവിൽ സ്വയം
വേരുകളാഴത്തിലാഴ്‌ത്തിക്കൊണ്ട്
അള്ളിപ്പിടിച്ചോരാ പ്രാണവൃക്ഷം
തുള്ളിപ്പിടഞ്ഞു പൊരിഞ്ഞുക്കൊണ്ട്
അല്ലലാൽ നീറിപ്പിടഞ്ഞീടുമ്പോൾ
അറിയുന്നു മരണം മരണമെന്ന്
പകൽ മാഞ്ഞിടുംന്നേരം രാത്രിയെത്തും
പ്രണയം നിലക്കുകിൽ മരണമെത്തും
കൂരിരുൾ വീഥിയിൽ ദീപമായി
മിന്നിത്തിളങ്ങിടും പ്രണയമെന്നും
തുടികൊട്ടുമിടനെഞ്ചിൻ താളമായി
പ്രണയമേ,വാഴ്ക നീ,എന്നുമെന്നും
Not connected : |