അമ്മ - മലയാളകവിതകള്‍

അമ്മ 

അമ്മ

കുഞ്ഞിൻറെ ചുണ്ടിലെ ആദ്യ പ്രണവമന്ത്രാക്ഷരം
അമ്മ എന്ന വാക്കല്ലാതെ പകരമെന്തുണ്ട് വേറെ?
ഉള്ളിന്റെ ഉള്ളറയിലെ കവാടം മലർക്കെ തുറന്നിട്ട്
അവൾ ഒഴുക്കിയൊരു സ്നേഹപ്രവാഹം അവന്നായ്,
സ്നേഹമാം തൂവെണ്ണ കൂട്ടിക്കുഴച്ച്ചിട്ടു ഊട്ടിയവനെ
എന്നും മടുപ്പില്ലാതെ വേണ്ടുന്ന നേരങ്ങളിൽ
അവൻ ഉറങ്ങുന്നതും കണ്ടു ചാരത്തിരുന്നവൾ
പിന്നെ ഉണ്ണാതെ ഉറങ്ങാതെയവന്നൊരു അഭേദ്യ
രക്ഷാകവചമായി
പിച്ചവെക്കാൻ ഒരുമ്പെട്ട നാൾ മുതൽ
അവനുമൊരു ആളായി മാറുന്ന നാൾ വരെ
അവളവളെ മറന്നുകൊണ്ട് അവന്നൊരവംബമായി
സദാ
അപച്യുതികളില്ലാത്ത ഈ വാൽസല്ല്യമെന്നും
പവിത്രം
ഭൂലോകത്തിലെ മാലാഖ അമ്മ ഒന്ന് മാത്രം!!!
...........................................
































up
0
dowm

രചിച്ചത്:mallika
തീയതി:22-07-2013 12:30:54 PM
Added by :malllikakv
വീക്ഷണം:254
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :