ദയിതൻ
ദയിതൻ
അങ്ങാരാണ് എനിക്കെന്റെ ജീവിതത്തിൽ?
മമ ദൈവമോ, ദയിതനൊ, ദയതൻ പ്രതീകമോ?
കണ്ണൊന്നു അടക്കുകിൽ മനക്കണ്ണിൽ ഒളി മിന്നും
പ്രത്യാശാപ്രഭാവമോ എന്റെ അഭിമാനമോ?
അങ്ങാരാണ് എനിക്കെന്റ്ടെ ജീവിതത്തിൽ?
അത്തലിൻ അത്താണിയോ, ആജന്മ കൈവല്ല്യമോ,
അലിവ് ഏറും അഭയമോ, എന്റെ അഭിരൂപനൊ?
കൈയ്യിന്റെ ഉൾ വെള്ളയിൽ എന്റെയുള്ളത്തിനെ വെച്ച്,
പന്താടി കളിക്കുന്ന കണ്‍കെട്ട്കാരനോ?
വാക്കിനാൽ, നോക്കിനാൽ എന്നെത്തലോടിയിട്ടു
എൻ ആതമാവിനു ഉത്തേജനം ഏകുന്ന മായാവിയോ?
സംശയങ്ങളെ സ്വാംശീകരിച്ച്ചുള്ള എൻ പ്രകൃതിയെ,
അന്പോടെ മാറ്റിയപ്പാടെ ആത്മവിശ്വാസം എന്നിൽ ജനിപ്പിച്ചു.
അങ്ങാരാണ് എനിക്കെന്റെ ജീവതത്തിൽ?
മനസ്സിന് തമസ്സിനെ മാറ്റുന്ന സൂര്യനോ?
ലുഭ്ധേതുമില്ലാതെ അങ്ങെനിക്കു ഏകുന്ന
പ്രേമാമൃതം എന്റെ ജീവാമൃതം!
ആ രാഗ നിർഝരി നിർജ്ജീവമായാൽ,
എൻ ജീവ ചൈതന്യമന്നസ്തമിക്കും!1!
.........................................................
Not connected : |