ഒക്ടോബറിലെ ചിന്തകള്‍
ഞാന്‍ ഇവിടെങ്ങളില്‍ തിരയുന്നത്
മണ്ണുപ്പോലെ ഞാന്‍ വിശ്വസിച്ച
നിങ്ങളുടെ കാല്‍ പാടുകളായിരുന്നു.
തിരകളുടെ തീരാപ്രണയം പോലെ അവ പിന്നെയും,
തീരത്തേക്ക് വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.
വജ്രങ്ങള്‍ വിളയുന്ന പരുഷ്യതയില്‍
മിഴികള്‍ വായിച്ചത് സൂര്യ വെളിച്ചങ്ങള്‍.
മിഴിപൂട്ടിയിരുന്നത് വര്‍ത്തമാനത്തിനെ
കാണാന്‍ കഴിയാത്താത് കൊണ്ട്.
പക്ഷേ ഞാനെന്‍റെ മുത്തച്ഛനെ വായിക്കുന്നു,
സ്വാതന്ത്ര്യമന്ത്രം ഉറക്കേ ഉരുക്കഴിക്കാന്‍
രണ്ടു മുന്‍വരിപല്ലുകള്‍ കാണിക്കയിട്ട മുത്തച്ഛനെ.
എന്‍റെ ചോരപോലെ പ്രിയപ്പെട്ട എന്‍റെ മണ്ണ്
ഈ കാല്‍ക്കല്‍ നിന്ന് ഒലിച്ചു പോകുന്നു.
ഞാന്‍ നിന്നോടിന്നു മാപ്പിരക്കുന്നു .
അതും കടമെടുത്ത ഒരു ശ്വാസത്തില്‍
:പ്രിയകവിONVകുറുപ്പിനോടു കടം
Not connected : |