അരുതെന്ന പരസ്യ പലക
അരുത്...
അരുതെന്ന
പരസ്യ പലകയിങ്ങനെ
നിരത്തി നിരത്തില്‍
വിലക്കുകള്‍ വിളിച്ചോതിയറിയിക്കുന്നു,
ഇവിടെ നില്‍ക്കരുത് ,
ഇവിടെ കിടക്കരുത് ,
ഇരിക്കരുത് , മിണ്ടരുത്, തുപ്പരുത്,
ഇതുവഴി പോകരുത് ,ഇവിടെ മുത്രംഒഴിക്കരുതെന്നും ,
വിലക്കുന്ന വാക്കുകളീവിധം
നമ്മുടെ മാനാഭിമാനങ്ങള്‍ക്കുനേരയും
ശുചിത്വ ബോധത്തിനുനേരയും
വിവേകം, പൊതുസമീപനം,
അലസത, അലംഭാവം
പ്രാകൃതശീലങ്ങളുടെ ദുര്‍വാശിക്കുനേരയും
വിരല്‍ ചൂണ്ടി പരസ്യ പലകയിങ്ങനെ
നമ്മേ പരിഹസിക്കുന്നുവോ ?
അതോ പരിസരബോധത്തിന്‍റെ
മറവിയെ ഉണര്‍ത്തുന്നുവോ ?
തിരിച്ചറിവിന്‍റെ സൂത്രവാക്യം
അറിയാത്തവനു വെളിച്ചമോതുന്നുവോ?
ദുഷിക്കുന്ന സദാചാരത്തിന്റെ
നേര്‍ക്ക് വിരല്‍ ചൂണ്ടുന്നുവോ?
പൊതുനിരത്തുകള്‍ മലീനമാക്കപ്പെടുമ്പോള്‍
പൊതു സംസ്കാരത്തിന്‍റെ
നേര്‍ക്കു അര്‍ത്ഥവും അക്ഷരവും
തെറ്റാതീവാക്കുലക്ഷൃം കാണുമ്പോള്‍
നമ്മുടെ പുകള്‍പെറ്റ സംസ്കാരം
കുമ്പസാര കുട്ടില്‍ വിറങ്ങലിക്കുന്നുവോ
കുറിപ്പ് : സ്വന്ത മെന്നത് സ്വവസതിയും ചേര്‍ന്ന വസ്തുവകകളും മാത്രമോ
Not connected : |