എന്റെ പെണ്‍കുട്ടി
ദൃഷ്ടിയില്‍ നിന്‍ കൂന്തല്‍ പതിഞ്ഞ നാള്‍
എന്നില്‍ പ്രേമത്തിന്‍ വിത്ത് പാകിയല്ലോ
പുലരിക്ക് വെളിച്ചമേകും രവിയാണു നീ എങ്കില്‍
എന്നില്‍ കാമത്തിന്‍ വിത്ത് പാകിയ
പെണ്‍കിടവല്ലയോ നീ
പ്രേമമാകും പൂങ്കാവനത്തില്‍
പൂത്തുനില്‍ക്കും പുഷ്‌പമാണ് നീ എങ്കില്‍
കാമമാകും നിന്‍ മധു നുകരാന്‍
ഞാനൊരു ശലഭമായി വന്നീടുമല്ലോ.
പുലരിയില്‍ കുളിച്ചീറനായി വന്നീടുമെങ്കില്‍
ഹേ.. സുന്തരീ എന്ത് ഭംഗി നിന്‍ കൂന്തല്‍ കാണാന്‍
പുലരിയില്‍ നിന്‍ കൂന്തല്‍ കണികണ്ടാല്‍
എന്‍ ധന്യമായീടുമല്ലോ..
ആരെയും ആകര്‍ഷിക്കും നിന്‍ മേനി
എന്നെയും ആകര്‍ഷിച്ചുവല്ലോ.
നിന്നില്‍ അലിഞ്ഞ് ചേരുവാന്‍
ഞാന്‍ കൊതിക്കുന്നു
എന്റെ കാര്‍ക്കൂന്തല്‍ പെണ്‍കിടാവേ..
നീ അറിഞ്ഞിടുന്നുവോ എന്‍ മനം.
ഞാന്‍ കാത്തിരിക്കുന്നു നിനക്കായ്..
ഞാന്‍ കൊതിച്ചിടുന്നു.
നിന്‍ മേനിയില്‍ അലിഞ്ഞ് ചേരുവാന്‍
ആ ശുഭ നിമിഷത്തിനായി.
ഞാന്‍ ഇതാ കാത്തിരിക്കുന്നു
നിന്‍ കൂന്തല്‍ ഭംഗി ആസ്വദിക്കാന്‍,
മതിവരുവോളം കണ്ടിരിക്കുവാന്‍
നീ എന്നെ അനുവദിച്ചീടുമല്ലോ..
നിദ്രയില്‍ ആണ്ടുപോകുമ്പോഴും
എന്‍ മനത്തില്‍ നിന്‍ കൂന്തലല്ലയോ..
ഹെ.. സുന്തരീ നിന്‍ കൂന്തല്‍ എന്റേതല്ലയോ.
ഞാന്‍ കാത്തിരിക്കുന്നുവല്ലോ
നിന്‍ കൂന്തലിനായി..
നിന്‍ പ്രേമം അസ്വദിക്കാനായി..
ഹേ.. പെണ്‍കിടാവേ
്‌അറിഞ്ഞീടുക നീ എന്നെ..
Not connected : |