സത്യം
ഓർത്തിടുന്നു ചില നേരമെങ്കിലും
പാർത്തിടേണമടിയന്നു നിൻ സമം
ആർത്തിയല്ലിതുമാശമാത്രമാം
വാർത്തിടുന്നു മിഴിനീരിടയ്ക്കിടെ
ഓണം വിരുന്നു വരുന്നൊരു ചിങ്ങനാളിൽ
വേണം കുരുന്നിനൊരു പുത്തനാട
കാണം കണക്കിനൊരു സാധനവുമില്ല പോലും
നാണം വരില്ലയിതു സത്യമിതെത്ര കഷ്ടം.
Not connected : |