സത്യം - തത്ത്വചിന്തകവിതകള്‍

സത്യം 

ഓർത്തിടുന്നു ചില നേരമെങ്കിലും
പാർത്തിടേണമടിയന്നു നിൻ സമം
ആർത്തിയല്ലിതുമാശമാത്രമാം
വാർത്തിടുന്നു മിഴിനീരിടയ്ക്കിടെ

ഓണം വിരുന്നു വരുന്നൊരു ചിങ്ങനാളിൽ
വേണം കുരുന്നിനൊരു പുത്തനാട
കാണം കണക്കിനൊരു സാധനവുമില്ല പോലും
നാണം വരില്ലയിതു സത്യമിതെത്ര കഷ്ടം.

രൂപയ്ക്കു മൂല്യവുമിടിഞ്ഞു താഴ്ന്നു
താപത്തിലാണു വിലയുപ്പുതൊട്ടും
ശാപം പിണഞ്ഞ ജനമെന്തു ചെയ്യാൻ
കോപം കടിച്ചു കഴിയുന്നതുമെത്ര നേരം


up
0
dowm

രചിച്ചത്:പ്രകാശൻ. പി.പി. ചേർത്തല
തീയതി:31-08-2013 09:02:22 PM
Added by :പ്രകാശന്‍
വീക്ഷണം:251
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :