പ്രിയസ്നേഹിതയ്കായ്..
പ്രിയസ്നേഹിതയ്ക്കായ്
വിജനമാം വീഥിയില്‍ അലയുമോരനിലന്റെ
സ്നിഗ്ദ്ധമാം സ്പർശനമേറ്റുവാങ്ങെ
അകതാരിലാഹ്ലാദമലയടിച്ചറിയാതെ
ഒരുവേള നിന്നെ ഞാനോര്‍ത്തുപോയി
കഥ പറഞ്ഞെത്തുമാ കുരുവിതന്‍ കൂട്ടങ്ങള്‍
കലപിലകൂട്ടുന്ന തണല്വൃക്ഷച്ചോട്ടില്‍
ഒരുനാളും തീരാത്ത കഥപറഞ്ഞന്നു നാം
നിമിഷദലങ്ങള്‍ കൊഴിച്ചുവല്ലോ
ഒരുകുന്നിമണിയിലേ ബാല്യസംതൃപ്തിയും
ഒരുവളപ്പൊട്ടിന്റെ കൗമാരകൗതുകം
ഒരു മയില്‍പീലിക്കു കലഹിച്ചതെത്ര നാം
ഓര്‍മ്മയുണ്ടോനിനക്കാദിനങ്ങള്‍
നിൻപട്ടുപാവടത്തുമ്പിനാല്‍ചുംബന-
മേറ്റു വാങ്ങുന്നോരാ ഗ്രമവീഥി
നിന്മൃദു സ്മേരത്തിലൊളിമങ്ങുമര്‍ക്കന്റെ
നിഴല്‍ വീണ നീണ്ട വഴിത്താരകള്‍
അതിവേഗഗതിയിലായ്കാലം കുതിക്കവേ
എന്നോവിടചോല്ലി നാം പിരിഞ്ഞു
ജീവിതം നമ്മെ പഠിപ്പിച്ചുു സ്വപ്നങ്ങ -
ളൊക്കെയും സ്വപ്നങ്ങളായിരിക്കും
ഇന്ന് നാം വീണ്ടും മുഖാമുഖം കാണുമ്പോള -
റിയില്ലെനിക്കെന്തു ചോല്ലിടെണ്ടു
എന്‍പ്രിയസ്നേഹിതേ നീയെന്‍ മനതാരില്‍
എരിയുമെഴുതിരിപ്പൊന്‍ വി ളക്കായി .
Not connected : |