കത്തി - തത്ത്വചിന്തകവിതകള്‍

കത്തി 

കോടിയുടുക്കുവാൻ
കോടിയെടുത്തിട്ട്
കാശുകളയുന്ന
കോരൻ.

ഓണം വന്നിട്ടും
ഉണ്ണി പിറന്നിട്ടും
കോരനു കുമ്പിളും
കിട്ടിയില്ല.

കാതങ്ങളോളം നടന്നു-കൊടും-
കാനന മദ്ധ്യേയലഞ്ഞു-കൊടും-
കാറ്റേറ്റു നന്നേ വലഞ്ഞു-കൊടും-
താപസനായി കഴിഞ്ഞു.

കാതിൽ മുഴങ്ങിയാ ശബ്ദം- കൊടും-
ഭീതിയേറുന്നൊരലർച്ച-കൊടും-
കാടൊന്നു ഞെട്ടിവിറച്ചു-കൊടും-
ഭീകരർ ചുറ്റിലുമായി-കൊടും-
വാളുമായ് വന്നടുക്കുന്നു- കോട്ടു-
വായിട്ടുഞാൻ നിന്നു- കൊടും-
ഭീകരർ പേടിച്ചുപോയി- കൊടും-
വായ്ത്തലയില്ലാത്ത കത്തി.....


up
0
dowm

രചിച്ചത്:പ്രകാശൻ
തീയതി:10-09-2013 09:27:14 PM
Added by :പ്രകാശന്‍
വീക്ഷണം:156
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :