മാവേലിമന്നന്റെ സ്നേഹം  - തത്ത്വചിന്തകവിതകള്‍

മാവേലിമന്നന്റെ സ്നേഹം  

ഓണനിലാവിൽ ഊഞ്ഞാലാടുമ്പോൾ
ഒർമയിലെത്തുന്നു മാവേലിമന്നൻ

അകമലരുള്ളിലെ കണിവിളക്കായെന്നും
മലരണിമൃദുതമമായ് കിനാക്കൾ

മാലോകരുള്ളിലെന്താനന്ദമായതാ
മാവേലിമന്നന്റെ പേരുപോലും

അസുരന്റെജന്മമെടുത്തുപോയാമന്നൻ
അസുരനെന്നവനെ വിളിച്ചീടുന്നു

എങ്കിലുമീനമ്മളറിയുന്നവന്റെയാ
അസുലഭസുരഭിലമായ കാലം

ഒരുസ്വർഗ്ഗസുന്ദരനാടിനെ സ്വപ്നത്തി-
ലവനെന്നും കണ്ടു പുളകിതനായ്

നിസ്വാർത്ഥചിത്തപ്രതീകമായാ രാജൻ
നാളതാർ നാടിനു നൽകിയെന്നും

പൂങ്കാവനത്തിലെ പൂങ്കുയിൽതൻ നാദം
എവർക്കുമാനന്ദം നല്കും പോലെ

പൂണാരപൂജനീയന്റെയാ സ്നേഹമോ
പാവം ജനങ്ങൾക്കു നൽകിയെന്നും

അമ്മയ്ക്കുതന്മക്കളെന്നപോലെന്നുമാ
മന്നൻ പ്രജകളെ പോറ്റി വന്നു

ഇന്നെത്ര ഓണത്തിൻ സധ്യയുന്ടെങ്കിലും
ഒരു നഷ്ടമെന്നും നാമോർക്കവേണം

ഒരു നല്ലരാജനാ മാവേലി പോലിന്നു
നാടിനു കിട്ടുമോ സ്വപ്നം മാത്രം

മാനുഷരെല്ലാരു മൊന്നാകണമെന്നു
മാവേലി മന്നന്റെ സ്വപ്നമല്ലോ

മതമല്ല ജാതിയല്ലിഹലോകജീവിത
സ്നേഹത്തെയൂട്ടി വളർത്ത വേണം

സുന്ദര സങ്കൽപ്പലോകത്തെ കണ്ടയാ
മാവേലിത്തമ്പുരാൻ വാഴ്ക വാഴ്ക



മൃദുതമം = അതിമൃതുവായത്
നാളതാർ = താമര
പൂണാരം = എല്ലാവർക്കും അലങ്കാരമായ വ്യക്തി



up
0
dowm

രചിച്ചത്:ബോബൻ ജോസഫ്‌
തീയതി:15-09-2013 11:39:09 PM
Added by :Boban Joseph
വീക്ഷണം:110
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :