കടിഞ്ഞാണ്‍  - തത്ത്വചിന്തകവിതകള്‍

കടിഞ്ഞാണ്‍  

കടിച്ചുപിടിച്ചവരിടയ്ക്കിടെ പറയുന്നു
കടിഞ്ഞാണു പടയ്ക്കേണമുടനെ തന്നെ
കടിഞ്ഞാണിൻ ചരടിൻറെയവസാനമെടുക്കുവാൻ
അടിവെക്കുന്നവരാരുമൊരുക്കമല്ല

മെലിയാതെതൊഴുത്തിലായലറിമറിക്കുന്ന
കലിവീരനൊരുകൂച്ചുവിലങ്ങുവേണം
പുലിപോലെവരുന്നവരെലിപോലുമാകാത്ത
പലവേലയവൻ പുറത്തെടുത്തിടുന്നു

പലനാളായ് ക്ഷമിക്കുന്നു പരിഹാരമിനിയില്ല
കലഹിക്കുന്നവരെല്ലാമൊരുമിക്കുന്നു
കലികാലമിതെന്നത്രെ പറയേണ്ടൂ വിശേഷിച്ചും
വലതിൻറെയകത്തളം പരമകഷ്ടം


up
0
dowm

രചിച്ചത്:പ്രകാശൻ .പി.പി.
തീയതി:18-10-2013 10:19:49 PM
Added by :പ്രകാശന്‍
വീക്ഷണം:133
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :