PRANAYAM
പണ്ട്
അമ്പലനടയിലും ,
കുർബാനയ്ക്കിടക്കും,
കുളക്കടവിലും ,
പാടത്തും
പറമ്പിലും ,
ഗുൽമോഹർ തണലിലും
ഉത്സവപറംബുകളിലും
ആയിരുന്നു ജനനം ....
ഇന്ന്,
വിരൽതുംബിലാണ്
ഗർഭപാത്രം...
പണ്ട്
കത്തും
കാത്തിരിപ്പും
കിനാവും
കണ്ണീരുമായിരുന്നു
ഇന്ന്
ചാറ്റിങ്ങും
ചീറ്റിങ്ങും
ചാകലും
ചമ്മലുമൊക്കെയായി...
......
Not connected : |