വസിയ്യത്ത്‌ ..!!  - തത്ത്വചിന്തകവിതകള്‍

വസിയ്യത്ത്‌ ..!!  


മരണത്തിന്റെ കാലൊച്ച
എന്റെ കാതുകളിൽ മുഴങ്ങുന്നു,
എന്റെ ശിരസ്സിനുമീതെ നീ
പൂക്കൾകൊണ്ട് കിരീടം വെക്കരുത് എന്റെ ഹൃത്തിനു മുകളിൽ ഒരു
റോസാപൂവ് വെക്കണം നിനക്ക്
സമ്മാനിച്ച സ്നേഹത്തിനും
സന്തോഷത്തിനും പകരമായി.കണ്ണെത്താ ദൂരത്തും നിന്നും
പലരാത്രികളും ഒരുമിച്ചതിന്റെ
കൊഴിഞ്ഞുപോക്കിന്റെ
നൊമ്പരപ്പെടുത്തിയതിന്റെ ഓർമ്മക്ക്.ആർത്തനാദങ്ങൾക്ക് ശേഷമുള്ള
നിന്റെ മൗനത്തിൽ ഞാൻ കണ്ട
കനവുകളെല്ലാം ,നിന്റെ വിയർപ്പു,
നിന്റെ മൊഴിമുത്തുകൾ .
എല്ലാം നീ എന്നിലേക്ക് പകരണം .എന്നാലും നിന്നോടുള്ള എന്റെ
മോഹവും ,ദാഹവും ശമിക്കില്ല
നീ എന്നിലേക്ക് വരണം
ഓരോ ഓർമ്മവർഷത്തിലുംനിലാവുള്ള രാത്രിയിൽ നീ
ആകാശത്തിലേക്ക് നോക്കണം
നിന്നെത്തന്നെ നോക്കുന്ന ഒരു
താരകം കാണാം,നീ അതിലേക്കു
സൂക്ഷിച്ചുനോക്കരുത്മുറിവേറ്റ എന്റെ ഹൃദയത്തിന്റെ
അടയാളം നിന്റെ മനസ്സിനെ
നൊമ്പരപ്പെടുത്തുന്നത് കാണുമെനിക്ക്


up
0
dowm

രചിച്ചത്:aflah
തീയതി:19-01-2014 08:16:25 PM
Added by :aflah..
വീക്ഷണം:203
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :