എന്റെ പൈതൽ  - തത്ത്വചിന്തകവിതകള്‍

എന്റെ പൈതൽ  

ആളി കത്തുന്ന വിശപ്പിനെ
യകറ്റി വർണ ദീപങ്ങൾ
ചൊരിയുന്ന ശബ്ദങ്ങൾ
കൊള്ളുന്ന വിഷ പൊടികളി
ന്നെന്റെ നിദ്രയെ ലവലേശം
തൊട്ടില്ല. നീട്ടിയ കൈകളിൽ
വീഴാത്ത നന്മകളാലെൻ
പൈതലിൽ മയക്കത്തിൻ
ആക്കവും കൂടി പിഞ്ചു പൈതലിൽ
ഭാരം വഹിയാതെയല്ലയോ
തെരുവിലെ കുപ്പയ്കരികിലീ
ഞങ്ങളും നായ്ക്കളുമൊരു
കുടുമ്പം പോൽ അന്തിയുറങ്ങിയത്

പൂത്തിരിയോ തറ ചക്രങ്ങളോ
ഉഗ്ര സ്പോടനം ആഹ്ലാദിപ്പിക്കും
അമിട്ടുകളോ ഏതെന്നറിയില്ല
ആരോ തന്നൊരീ സാരീ തലപ്പിൽ
കൊളുത്തി നീ ആഘോഷിക്കുന്നോ
ഇളം മുറ തമ്പുരാനെ . നിന്റെ
പ്രായത്തിനൊത്ത എൻ പൈതലിനെ
പുതപ്പിച്ച ചേലയിൽ നീയിട്ട
തീപ്പൊരിയിൽ വെന്തെന്റെ ഹൃദയവു
മവനിൻ മുഖവുമൊരു പോൽ
നീറുന്നു അരുതരുതിനി മേലാൽ
മേലാള പൈതലേ തെരുവിലുറങ്ങുമീ
എൻ മക്കൾക്കായി ഞാൻ കേണിടുന്നു


up
0
dowm

രചിച്ചത്:
തീയതി:21-01-2014 07:45:03 PM
Added by :BENCY
വീക്ഷണം:229
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :