വികാരം
ചോദ്യം ലളിതം
അതെപ്പോഴും അങ്ങനെയാണ്
ഉത്തരമാവും കഠിനം,
തോല്വി അതുകൊണ്ടാണല്ലോ
ഇവിടെ ചോദ്യം ഇങ്ങനെ,
ഉത്തരം കിട്ടാത്തവിധം
ഉത്തരം ഇല്ലെന്നാണോ
അതോ ഉത്തരം മുട്ടിക്കലോ
ഇലയ്ക്ക് മുള്ളിനോടും
പാമ്പിനു കീരിയോടും
എന്തോ ഉണ്ട്
ഇലക്കും മുള്ളിനും കേടില്ലാതെ
എന്നതിൽ അതുണ്ട് ആ ഒന്ന്,
പാമ്പിനു കീരിയോടുള്ളത്
എതിർപ്പിൻ കടിച്ചുകീറലിലും
കിനിയുന്നതെന്തോ അത്
നെറ്റിയിൽ സ്നേഹം,
കവിളിൽ പ്രേമം,
ചുണ്ടിൽ കാമം
ചോദ്യത്തിലും ഉത്തരത്തിലും
അതുണ്ട് ആ ഒന്ന്
തോൽവിയിൽ ജയം കാണുന്നു
ജയത്തിൽ തോല്വിയും...
Not connected : |