പൂക്കുട
അന്തിവാനിൽ വിരിഞ്ഞ
ചെമ്പരത്തിപ്പൂവ്
ആഴിക്കുമീതേ
പൂക്കുടതീർത്തു.
പ്രണയത്തിന്റെ വസന്തവും
വിരഹത്തിന്റെ ശോകവും
പരന്നു പടർന്നു.
ഇഴുകിയ ബന്ധങ്ങൾ
അഴിയാതിരിക്കട്ടെ.
പ്രണയവും പ്രേമവും
നന്മയോടാകട്ടെ.
ധർമ്മം നിറയുന്ന
മാനസം തന്നിലേ
പ്രണയവും സ്‌നേഹവും
പവിത്രമാകൂ....!
ഇനിയും വിശുദ്ധിയോടെ
മാമലകൾക്കുമീതേ
ഹർഷത്തിന്റെ പ്രഭചൊരിഞ്ഞ്
പൂർവ്വദിക്കിലുണരാം....!
മെഹബൂബ്. എം
തിരുവനന്തപുരം
Not connected : |