പിഴവ്
പറയുവാനുണ്ടേറെപ്പറഞ്ഞതില്ല
ചെയ്യുവാനുണ്ടേറെ ചെയ്തുമില്ല
പറയാനും ചെയ്യാനും പിന്തിച്ചുവെന്നാൽ
പറയതെ ചെയ്യാതെ കാലവും പോയിടും
പഴിചൊല്ലി വിധിയെന്നു പറയുന്നു നമ്മൾ
പിഴവാണ് പ്രതിയെന്നറിയാതെയാണോ
വഴികൾ തിരയാതെ പിഴവുകൾ തിരഞ്ഞാൽ
ആഴിയിൽ ചുഴിപോലെ വിധിവന്നു കൂടും
പുഴയൊന്നൊഴുകുവാൻ വഴിതെളിച്ചീടേണം
ആഴിയിൽ ചേർന്നൊന്നു പവിഴവും നിറയാൻ
പുഴുവുണ്ട് പൂവിൽ പൂവിത്തു കായ്ക്കാൻ
കഴിവുകൾ നാമെത്ര പാഴിൽ പൊതിയുന്നു
മെഹബൂബ് . എം
തിരുവനന്തപുരം
Not connected : |