പ്രതിബിംബം
കാഴ്ചകള് കണ്ടു മുന്നേറവേ...കേട്ടു ഞാനിന്നൊരു പിൻവിളി...കൌതുകത്തോടെ മുഖം തിരിച്ചു...കുഞ്ഞിൻറെ കേഴലോ വേദനയായ്...കൌമാരമെത്താത്ത പിഞ്ചു ബാലൻ..കൈക്കുഞ്ഞുമായിതാ നിൽക്കുന്നു..കാശിനായ് കേഴുന്നു ദീർഘമായി...കരുണയ്ക്കു വേണ്ടി കരഞ്ഞു കൊണ്ടേ........കണ്ടു കണ്ണീരണിഞ്ഞ നേരം.. കാൺമൂ ഞാൻ ആ പിഞ്ചു ഹൃദയം.കളിചിരി മായാത്ത പ്രായത്തിലും..കളിവീടു മേയേണ്ട പ്രായത്തിലും. കഥകള് പഠിക്കേണ്ട നാവിൽ നിന്നും...കരുണയ്ക്കു വേണ്ടിയീ ദീനരോധം..അവനിൽ നിന്നായ് അറിഞ്ഞതൊക്കെയും..അഴലിൻറെ ആഴങ്ങള് മാത്രം..അച്ഛനില്ലമ്മയോ നിത്യരോഗി..ആഹാരമൊക്കെയീ ഭിക്ഷ മാത്രം..അവനും അനുജനും വേണ്ടിയന്ന്..ആഹാരമൊരുനേരം വാങ്ങി നൽകി..അലിവോടെ അവനെ ഞാൻ യാത്രയാക്കി..അകലേക്ക് പോയവൻ മാഞ്ഞു എങ്ങോ..കണ്ടു കണ്ണീരാം കുറ്റബോധം..കേട്ടു ഞാൻ നിശ്വാസമാത്മഗദം..കണ്ടെത്തുവാനായ് ശ്രമിച്ചു ഞാനും.. കണ്ടില്ലൊരിക്കലും പിന്നെയെങ്ങും..ആഴ്ചകളോളം അലഞ്ഞു ഞാനും..അവനൊന്നുമുന്നിലോ വന്നതില്ല..അറിഞ്ഞിരുന്നില്ല ഞാൻ ഒരിക്കൽപോലും..അവനെൻറെ പ്രതിബിംബമെന്ന്..എൻറെ മനസ്സിൻറെ പ്രതിബിംബമെന്ന്....എൻറെ മനസിൻറെ പ്രതിബിംബമെന
Not connected : |