കെട്ടുപൊട്ടിയ പട്ടം - തത്ത്വചിന്തകവിതകള്‍

കെട്ടുപൊട്ടിയ പട്ടം 

---------------------------------
കെട്ടുപൊട്ടിയ പട്ടം
----------------------------------

കെട്ടുപൊട്ടിപ്പറക്കുന്നൊരു പട്ടം
കിനാവുകണ്ട വഴികൾ തേടി
വിഹായസ്സിന്റെ ഉയരം തേടി
സൂര്യന്റെ കൊടുംചൂടു തട്ടിക്കരിയാതെ
കുന്നിന് മുകളിലല്പമിരുന്ന്
കാറ്റിന്റെ കിന്നാരം കണ്ട്
താഴ്‌വാരം പൂക്കുന്ന കണ്ട്
വീണ്ടുമൊന്നുയരെപ്പറക്കാൻ
കഴുകനെക്കാളുയരെപ്പറന്ന്
വെന്മേഘക്കൂട്ടിലുറങ്ങി
ആകാശം തൊട്ടൊന്നുരുമ്മി
സ്വാതന്ത്ര്യത്തിന്റെ കൊടുമുടികേറി
പാരതന്ത്ര്യത്തിന്റെ അവസാന കെട്ടും
പൊട്ടിച്ച് ധ്രുവമഞ്ഞിലിഴുകിചേർന്ന്
അനന്തതയിലലിഞ്ഞു തീരാൻ....!

മെഹബൂബ്.എം
തിരുവനന്തപുരം


up
0
dowm

രചിച്ചത്:മെഹബൂബ്.എം തിരുവനന്തപുരം
തീയതി:04-03-2014 10:45:01 PM
Added by :Mehaboob.M
വീക്ഷണം:200
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :