തണലിന് ഒരു തണല്‍ മോഡല്‍ കവിത
ഞാലിക്കുടപ്പന്റെ തൊലി പൊളിച്ചുള്ളിലെ
കണ്ണു കീറാത്തുണ്ണിയെ പുറത്തിട്ട്
കാറ്റു തേവിക്കറുപ്പിച്ചുന്മാദ നൃത്തമാടുന്നൂ
കവിതച്ചുടലക്കാളിയും ഭൃത്യരും.
തണലേ, മടങ്ങി വാ, കാക്കപ്പാതി താ,
പിന്നെ, ചേമ്പും ചേനത്തണ്ടും ചേര്‍ത്ത
കവിതപ്പുഴുക്കു താ,
സ്വന്തമാത്മാവിനെ ശംഖിലേക്കൂതി
നിന്പാമരനൂരിചുറ്റിനിന്നെത്തിരയുന്നു.
നീയില്ലാകുലത്തിനെ വേരില്ലാമരമെന്നോതി
യനൂപനന്തിയില്‍ കേഴുന്നു.
വരികനീയക്ഷരപ്പൂക്കള്‍ തുന്നിയ
പട്ടുമായീത്തണല്‍ച്ചില്ലയില്‍ കൊടിയേറ്റാന്‍.
ഗീതമോതിയീ ബൂലോക വഴികളെ
ധന്യയാക്കുമീ ചേച്ചിക്കു നീയൊരു
കവിത നിറച്ച മുളങ്കൊട്ടയേകുക.
.................................
Not connected : |