വേശ്യാബിംബങ്ങള്‍ - തത്ത്വചിന്തകവിതകള്‍

വേശ്യാബിംബങ്ങള്‍ 

മലബാല്യത്തില്‍നിന്ന്
കൗമാരതാഴ്വാരങ്ങളിലൂടെ
പ്രായം പൂത്തൊഴുകുന്നതിനിടെ,
വളഞ്ഞുപുളഞ്ഞ വേഴ്ച്ചക്കൊടുവില്‍,
പൗരുഷമിടിഞ്ഞു ശോഴിച്ച തീരകാമുകന്‍‌മാര്‍
അഴിമുഖത്തേക്ക് തള്ളിവിടുന്ന
ഒരു പുഴപോലെ
വേശ്യാടനത്തിന്റെ ഗ്രാമബിംബങ്ങള്‍.

വിളക്കുമരത്തില്‍നിന്നകന്ന്
കര്‍മ്മി‍കള്‍ക്ക് മാത്രം കാണാവുന്ന നഗ്നതയില്‍
പ്രയോഗകാലങ്ങള്‍ക്കായ്
ഒടിയക്കോലങ്ങള്‍
മുലയില്ലാപ്പശുവായും
വരിയുടഞ്ഞ കാളയായും
നിലം തൊടാതെയിരുട്ടുകുടിക്കുന്നു,
കയറില്ലാതെ ബന്ധിച്ച
വേലിത്തറികളില്‍ നിന്ന്
മന്ത്രപ്പുരയിലേക്ക്
പരികര്‍മ്മികളാലാനയിക്കപ്പെടുന്നു
നഗരനാരീബിംബങ്ങള്‍.

അരച്ചുറ്റില്‍ വെയില്‍‌പ്പൂക്കള്‍ തുന്നി,
വാഴയിലയില്‍ മുലക്കച്ചകെട്ടി,
കാമഭിത്തികെട്ടിയ കടല്‍‌ത്തീരങ്ങളില്‍
വെയില്‍ തിന്നുന്നവര്‍.
തിരദാഹം കടല്‍ വലിയുമ്പോള്‍
പൊക്കിള്‍ചുഴിയിലവശേഷിക്കുന്ന
സ്വറ്ണ്ണമണലുകളില്‍
വേതനം തിരയുന്ന ഗണികാബിംബങ്ങള്‍
വിനോദതീരങ്ങളില്‍.


up
0
dowm

രചിച്ചത്:Ranjith chemmad
തീയതി:24-12-2010 05:01:15 PM
Added by :Sithuraj
വീക്ഷണം:133
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :