ഗാഗുൽത്തായുടെ നിലവിളി. - തത്ത്വചിന്തകവിതകള്‍

ഗാഗുൽത്തായുടെ നിലവിളി. 

ഉരുളൻ കല്ലുകൾ താഴ്വാരത്തിലേയ്ക്ക് നോക്കുന്നു,
ഗാഗുൽത്തായിലെ മുൾകിരീടം ചോരയിൽ വിയർത്തു,
മരകുരിശിന്റെ നിഴലുകൾ ഗാഗുൽത്തായെ കീറിമുറിച്ചു.
തിരുവിലാവ് നിണം ഒഴുകി പ്രാർത്ഥിച്ചു

കാലം മറവി;
പാറയിൽ നിന്നൊരു മഹാവൃഷം വളർന്നു
ശിരസ്സ് ചേദിക്കപ്പെട്ട പത്രോസ് വളമായി മാറി
ഗലീലിയോ തൻ പിറുപിറുക്കലുകലുച്ചത്തിൽ-
ലോകമറിഞ്ഞു.

വസന്തത്തിന്റെ ഇലപൊഴിക്കലിൽ
തണലില്ലതായി മാറി
ചൂതാട്ടത്തിനാൽതറയായി,
പുരോഹിത പ്രഭുക്കൾ യൂദാസായി,
ഇന്നിതാ അസ്ഥിതത്തിന്റെ അസ്ഥികൂടം
ശവക്കുഴി മാന്തുന്നു.....


up
0
dowm

രചിച്ചത്:എബിൻ മാത്യു
തീയതി:15-05-2014 01:18:04 PM
Added by :Abin Mathew Chemmannar
വീക്ഷണം:168
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :