പെരുവഴിയിലെ സന്ദർശനം
ഇന്നലെ ഞാൻ പെരുവഴിയിലൂടെ
നടക്കുമ്പോൾ
പിന്നിൽ നിന്നൊരുവിളികേട്ടു -
തിരിഞ്ഞുനിന്നു
ഒരു പൂർവ്വപിതാമഹൻ കല്ലറയുടെ-
കാൽപലകയുമായി നില്കുന്നു
മരിച്ചു മണ്ണോട് ചേർന്ന മനുഷ്യൻ
കാലത്തിൻറെ ചിതലരിക്കലുകൾ -
മുറിവേൽപ്പിയ്ക്കാത്ത ജഡശരീരം
വെള്ളെഴുതിൻറ്റെ വെള്ളികെട്ടുകൾ-
മൂടാത്ത നീല കണ്ണുകൾ
ആര്യ മഹിമയുടെ-
കുലക്കുറോതുന്നോരാറടി പൊക്കം
ദ്രാവിഡൻറെ ഇരുണ്ടനിറം
പടയോട്ടത്തിൻറെ വാൾ പിടികൾ
കടന്നുപോയ തഴമ്പിച്ച കയ്ത്തലം
എനിക്കീ ദർശനം നൽകി പിതാമഹൻ
ടാറിട്ട റോഡ് കുത്തിപൊളിച്ച്
തൻറെ കല്ല റയിലെയ്ക്കിറങ്ങി ഇറങ്ങി പോയി
എനിക്കീ സന്ദർശനം അതികമല്ല
ഒരു ചെറുചൂളം വിളിയുമായി മുന്നോട്ട് നടന്നു
Not connected : |