nadatham
നടത്തം
അന്നനട
ചിന്നനട
തലകീഴായി കിറുങ്ങി നട
നടവഴി
ഇടവഴി
നാട്ടുവഴി
നാള് വഴിയൊകെയും ഏറീനട
നട നട നട നട
കാതുകളൊകെയും കൊട്ടിയട
കണ്ണൻകളൊകെയും പൂടിനട
വായാകൾ മൂടി കെട്ടി നട
വാക്കുകള് മിഴുങ്ങി മുങ്ങി നട
ജീവതാളം അകന്നു നട
നാദമിഴഞ്ഞും
കാലമകന്നും
ദൂരമളന്നും നട നട നട
മാനമകന്നും
പാടമകന്നും
മനസ്സുകളകുന്നു നട നട നട
കാടുകളിരന്ൻ അണിയുന്നു
കനവുകൾ നീറി അകലുന്നു
കാടുകളില്ല
നാടുകളില്ല
കാല്പാദം തൊടാൻ മണ്ണില്ല
ഭൂലോകങ്ങൾ കാണാതെ
ഭൂപാളം കേള്കാതെ
ത്രിശക്ഗുവിലേറി തേമ്പി നട
തപിച്ചു പോകിലും
ജപിച്ചു തീരിലും
പെരുവഴിയേറിപരതി നട
-നന്ദകുമാറ് തൃപ്പൂണിത്തുറ
Not connected : |