പൂമൊട്ടുകള്‍  - മലയാളകവിതകള്‍

പൂമൊട്ടുകള്‍  

പുലരിയില്‍ പൂക്കും പൂമൊട്ടുകള്‍ ഞാന്‍
പലരിലും സന്തോഷം വിടര്‍ത്തി...
പിന്നെ വെയിലേറ്റു വാടിടും നേരം ...
തെളിനീര്‍ പോലെ പെയ്തു ആ മഴ...
എന്നിലെ ദുഃഖം നികത്തിയെടുത്തു...
വാടി ഞാന്‍ കുമ്പിട്ടു നിന്ന നേരം..
കണ്ടില്ല മനുജന്‍...
വന്നു നില്‍പ്പുണ്ട് ഇപ്പോള്‍‌
പിച്ചിച്ചീന്തി യെടുക്കാന്‍ കശ്മലന്‍...
കാശിനു വിറ്റ് കീശ വീര്‍പ്പിക്കാന്‍...
വേണ്ടെന്നു മൊഴിയാന്‍ വാക്കുകള്‍ വേണ്ടേ..
വെട്ടിയെടുത്ത് പോകുന്ന നേരം..
ബാകി വെച്ചതോ...
ഉണങ്ങിയ എന്‍ ചില്ലകള്‍ മാത്രം...


up
0
dowm

രചിച്ചത്:സാലിം ചെമ്പിരിക്ക
തീയതി:15-06-2014 03:55:33 AM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:268
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :