വികസനം
പച്ച പുതച്ചു കിടന്നൊരു നെല്പാടം
ഇന്നിതാ കറുത്തതാം വികസന പാതയായ് .
താങ്ങുമാായ് തണലുമായ് നിന്നൊരു വന്മരം
ചേതനയറ്റ വെറുമൊരു പാഴ്മരം.
വീഴുന്ന ചില്ലകൾക്കിടയിൽ നിന്നുയരുന്നു
പാടുന്ന കുയിലിന്റെ ഒടുവിലെ ഗാനവും.
മായുന്നു മറയുന്നു വമ്പനാം കുന്നുകൾ
ഉയരുന്നു പൊങ്ങുന്നു കൊണ്ക്രീടിൻ കുന്നുകൾ.
ഭംഗിയാൽ ശക്തിയായ് പാഞ്ഞൊരു നിളയതാ
ഒഴുകുന്നു വെറും ഒരഴുക്ക് ചാലായ്.
ഞാനുമാ നിളയിൽ എത്ര കളിച്ചതാ
എത്രയോ പ്രാവശ്യം മുങ്ങിക്കുളിച്ചതാ.
എങ്കിലുമെനിക്കെന്റെ ജപമന്ത്രം ഇത് തന്നെ
എൻ നാടിന്റെ വികസനം എൻ ഗ്രാമത്തിൻ വികസനം
രചിച്ചത്:anvar sadath thalamunda
തീയതി:29-07-2014 04:34:26 PM
Added by :anvar
വീക്ഷണം:403
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |