ഇത് ഭൂമിയുടെ രോദനം - തത്ത്വചിന്തകവിതകള്‍

ഇത് ഭൂമിയുടെ രോദനം 

ഇത് ഞാൻ ഭൂമി
ഇവിടെ എനിക്ക്
ഇസ്രയേലും ഗാസയും
യസീദിയും എന്റെ
ഉദരത്തിലെ മക്കൾ

ആർത്തട്ടഹസിച്ചുകൊണ്ടവർ
വാരി വിതറുന്നു
മരണത്തിൻ ഭീകര
തീമഴ തുള്ളികൾ
എൻ മാറിൽ നിറയുന്നു
ചേതനയറ്റ പ്രേത കൂമ്പാരങ്ങൾ

അമ്മതൻ നിറമാറിൽ
പൊടിയുന്നു രക്തതുള്ളികൾ
കുഞ്ഞിളം കൈകൾ
അറ്റിറ്റ് വീഴുന്നു
അട്ടഹസിച്ചുകൊണ്ടവർ
താണ്ടവമാടി തിമിർക്കുന്നു

രക്തത്തിൻ ചാലുകൾ
കുഞ്ഞരുവിയായ് ഒഴുകുന്നു
വീണു പിടയുന്നു
മനുഷ്യ മാംസ തുണ്ടുകൾ
തിന്നോടുക്കുന്നു ശവം തീനികൾ
പാതിമരിച്ച മനുഷ്യ മാംസങ്ങൾ

പകലുകൾ കരിംഭൂതമായ് അലറുന്നു
രാവുകൾ രൌദ്രഭാവം പൂണ്ടുഴലുന്നു
സൃഷ്ടിയും പിന്നെ സംഹാരവും
എൻ മാറിൽ പരീക്ഷിക്കുന്നു
മതവും മാനുഷികതയും
കരിഞ്ഞില്ലാതാവുന്നു

എല്ലാം സാക്ഷിയായ്
ഈ ഞാനും മരിക്കുന്നു
വീണ്ടും ജനിക്കുവാനായ്


up
0
dowm

രചിച്ചത്:ഷിജു ജോണ്‍
തീയതി:21-08-2014 04:24:18 PM
Added by :shiju john
വീക്ഷണം:309
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :