മതി മൌനം സഖീ .. - തത്ത്വചിന്തകവിതകള്‍

മതി മൌനം സഖീ .. 

മതി മൌനം സഖീ ..

ഇനിയെങ്കിലും നീ മതിയാക്കുമോ പ്രിയേ
വിഷാദാദ്രമാം നിന്റെ മൌനം
നിന്റെ മിഴിരണ്ടിലും നിറയുന്നു ശോകം
ഇടനെഞ്ചിൽ ചേലുള്ള പ്രണയം ...


കാണുമ്പോഴെങ്കിലും ചിരിച്ചാൽ മതീ സഖീ
കാണുവാനേറെ ഭംഗിയുണ്ട്
കാര്യമെന്തെങ്കിലും മൊഴിഞ്ഞാൽ മതി സഖീ
കേൾക്കുവാനേറെ മോഹമുണ്ട് ..

വെറുതെ ഇതളറ്റു പൊഴിയുവാനല്ല
പ്രണയം പതിയെ പൂത്തു തളിർത്തീടുവാൻ
മിഴിനീർ വാർത്തു കരയുവാനല്ല
പ്രണയം മഴയായ് പെയ്തൊഴുകീടുവാൻ

കൈയ്യകലത്തിൽ നീ ഉണ്ടെങ്കിലും
നിന്നെ എന്തിനോ ഇന്നും പേടിയാണ്
വെറുതെയെന്തെങ്കിലും പറഞ്ഞാലോ നീ
വെറുതെ വെറുതേ കരയില്ലേ ..

കാര്യമില്ലാതെ നിൻ പൂമിഴിയിൽ
വെണ്മണി മുത്തായ് കണ്ണീരണിയുമ്പോൾ
പ്രണയമുറങ്ങുമെൻ ഹൃദയ സരൊദിൽ
വേദന വിങ്ങിയിറങ്ങുവതറിയുക നീ

അഭിനയമല്ലെയീ മൌന വിചാരം
അകതാരിലൂറും തേൻ പ്രണയമല്ലേ
എന്നോ പാടി പതിയാത്ത ഗാനമായ്
പാതിവരിയിൽ നീ നിർത്തരുതേ

മൊഴിമുത്ത്‌ ചിതറിയെൻ കരളിൽവീണലിയാൻ
കാലങ്ങളിനിയും കൊഴിഞ്ഞീടുമോ
കരലാളനത്തിൽ നീ കവിതയായ് തീരുമോ
കാണാക്കിനാക്കൾ തൻ കഥയെഴുതാൻ

താമസമരുതേ നിൻപവിഴാധാര
ചുംബന മലരുകൾ പൂത്തീടുവാൻ
താഴിട്ടുപൂട്ടിയ താലോലം പൂവിലെ
തരള വികാരങ്ങളുണർന്നീടുവാൻ

പ്രണയിച്ചു മതി വരാ മനസുമായ് ഞാൻ ദിനം
പ്രണയിനീ നിന്നേയോർത്തിരിപ്പൂ
പ്രണയപൂർവം നിൻ വിളികേൾക്കുവാൻ
ഞാൻ പകൽ വഴി പടവിൽ കാത്തിരിപ്പൂ ...


up
3
dowm

രചിച്ചത്:VINEESH R NAMBIAR
തീയതി:02-09-2014 12:01:02 PM
Added by :vinu
വീക്ഷണം:438
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :