പിഞ്ഞിപ്പോയ സ്വപ്‌നങ്ങള്‍ - തത്ത്വചിന്തകവിതകള്‍

പിഞ്ഞിപ്പോയ സ്വപ്‌നങ്ങള്‍ 


നിഷയുടെ സ്വപ്നങ്ങള്ക്ക്പ
ചെമ്പകപ്പൂവിന്റെ വര്ണ്ണം
അക്ഷരവും, ഗണിതവും
അഭ്യസിച്ചതുമുതല്‍
മോഹങ്ങള്‍ നാമ്പിട്ടങ്ങനെ..
നല്ല കാര്യങ്ങള്‍ ചെയ്യണം
നാട്ടിലെ നിരാലംബര്ക്ക്ി
ആശ്വാസ നെയ്ത്തിരിയായി.

പ്രായമാകുന്നതിന്നുമുമ്പേ
വിവാഹം കഴിപ്പിയ്ക്കാന്‍
വീട്ടുകാര്‍ നിശ്ചയിച്ചപ്പോള്‍
ആദ്യത്തെ തോല്വി് വാങ്ങി;
മിനുത്ത തൊലിയും
തിളങ്ങുന്ന കണ്ണുകളും
തേന്‍ കിനിയും മൊഴികളും
നിശ്ശങ്കം മനസ്സിലേയ്ക്കിട്ടവള്‍ .

ബോധമറ്റോരു കാട്ടാളന്‍
മാംസദാഹം തീര്ത്ത വളെ
പിച്ചിയെറിഞ്ഞപ്പോള്‍
കണവനും ഉപേക്ഷിച്ചു.

സ്വന്തം കുഞ്ഞുങ്ങളെ
വില്ക്കാ ന്‍ ശ്രമിച്ചതിന്ന്
ജയില്‍ ശിക്ഷയായപ്പോള്‍
പിഞ്ഞിപ്പോയി സ്വപ്‌നങ്ങള്‍
കാണാക്കാഴ്ച്ചകള്‍‍ക്കപ്പുറം
എരിഞ്ഞ മനം നെരിപ്പോടായ്;
ഉരുത്തിരിഞ്ഞ് കനലൂതിത്തെളിച്ച്
ജ്വലിയ്ക്കും കാലവും കാത്ത് .
*******



up
0
dowm

രചിച്ചത്:ആനന്ദവല്ലി Chandran
തീയതി:24-10-2014 05:38:52 PM
Added by :Anandavalli Chandran
വീക്ഷണം:312
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :